വിരുന്ന് കഴിഞ്ഞ് മടങ്ങവേ ലോറി ബൈക്കിലിടിച്ച് നവവധു മരിച്ചു; വരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട് - കണ്ടെയ്‌നർ ലോറി ബൈക്കിലിടിച്ച് നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് കണ്ടെയ്‌നർ ലോറി ബൈക്കിലിടിച്ച് അപകടമുണ്ടായത്. 
 നെന്മാറ കുനിശേരിയിലെ ബന്ധുവീട്ടിൽ നിന്ന് വിരുന്ന് കഴിഞ്ഞ് കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം.
 

Latest News