മലയാളികളായ 27 ഡോക്ടര്‍മാര്‍ ഹിമാചലില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി, എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ - ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  27 മലയാളി ഡോക്ടര്‍മാര്‍ കുടുങ്ങി.  ഇവിടേയ്ക്ക് യാത്ര പോയ കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണ് കുടുങ്ങി കിടക്കുന്നത്. യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറില്‍ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ ഇവരെ പുറത്തിറക്കിയെന്നും ഇവര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ ദല്‍ഹിയിലെ കേരള ഹൗസ് അധികൃതരുമായി സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേര്‍ന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ ദല്‍ഹിയിലെ പ്രതിനിധിയായ കെ.വി തോമസ് പറഞ്ഞു. ഇവര്‍ക്കു പുറമെ വര്‍ക്കല സ്വദേശി യാക്കൂബ്, കൊല്ലം സ്വദേശി സെയ്ദലി എന്നിവര്‍ മണാലിയ്ക്ക് സമീപം തോഷില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ട്രെക്കിംഗിന് പോയ ഇവരെ ഇന്നലെ രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

 

Latest News