അമ്മായിയമ്മയെ മരുമകള്‍ വെട്ടിക്കൊന്നു, കൊലപാതക വിവരം നേരിട്ട് പോയി ബന്ധുക്കളെ അറിയിച്ചു

കൊച്ചി - മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. കഴുത്തിനും തലയിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് (85)കൊല്ലപ്പെട്ടത്.  കൊലപാതകത്തില്‍ മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം പങ്കജം തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കൊലപാതക വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 

 

Latest News