എ.ഐ ക്യാമറയെ പറ്റിക്കാന്‍  ശ്രമിച്ച  243 വാഹനങ്ങള്‍ പിടിയില്‍

കൊല്ലം- സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയെ കബളിപ്പിക്കാനായി നമ്പര്‍ പ്‌ളേറ്റുകളില്‍ കൃത്രിമം കാണിച്ചു റോഡിലിറങ്ങിയ 243 വാഹനങ്ങള്‍ കൊല്ലം സിറ്റി പോലീസ് പിടികൂടി. വാഹന നമ്പര്‍ തിരിച്ചറിയാത്ത രീതിയിലാക്കിയ ശേഷം ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് നിര്‍ദ്ദേശിച്ച പ്രകാരം നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ഇത്രയധികം വാഹനങ്ങള്‍ പിടികൂടിയത്.നമ്പറുകള്‍ ചുരണ്ടി മാറ്റിയും മാറ്റം വരുത്തിയും സ്റ്റിക്കറുകള്‍ പതിപ്പിച്ചും ഉപയോഗിക്കുന്നതിനൊപ്പം ചില വാഹനങ്ങള്‍ നമ്പര്‍ പ്‌ളേറ്റുകള്‍ ഇല്ലാതെയും ഓടി ക്യാമറയെ കബളിപ്പിക്കാന്‍ ശ്രമിച്ചു. 234 വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയതിനൊപ്പം ഒമ്പതു വാഹങ്ങള്‍ പിടിച്ചെടുത്തു കേസ് ചുമത്തുകയും കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.വാഹന രജിസ്ട്രേഷന്‍ നമ്പര്‍ മാറ്റം വരുത്തി ഉപയ്യോഗിക്കുന്നതിനു പതിനായിരം രൂപയാണ് പിഴ. വരും ദിവസങ്ങളിലും സമാനമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Latest News