ജൈന സന്യാസിയുടെ കൊലപാതകം; സമഗ്രാന്വേഷണം വേണമെന്ന് ബി. ജെ. പി

ബെംഗളൂരു- ബെലഗാവിയിലെ ചിക്കോടിയില്‍ ദിഗംബര്‍ ജൈന സന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി. ജെ. പി. ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജാണ് കൊല്ലപ്പെട്ടത്. ആചാര്യയുടെ മൃതദേഹം  കഷണങ്ങളാക്കി ചിക്കോടി താലൂക്കിലെ ഹിരേകോടി ഗ്രാമത്തിലെ പ്രവര്‍ത്തന രഹിതമായ കുഴല്‍ക്കിണറിലാണ് കണ്ടെത്തിയത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് നാരായണ ബസപ്പ മാഡി, ഹസ്സന്‍ ദളയത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിവരം. 

ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍  സംഭവത്തെ അപലപിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സന്യാസിമാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കട്ടീല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേസ് കൃത്യമായി അന്വേഷിക്കണമെന്ന് ബി. ജെ. പി വക്താവും എം. എല്‍. സിയുമായ എന്‍. രവി കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 

Latest News