ജിദ്ദ - സ്‌പോൺസറുടെ വീട് കേന്ദ്രീകരിച്ച് മദ്യം നിർമിച്ച ഫിലിപ്പിനോ വേലക്കാരിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പോൺസറുടെ വീട്ടിൽ തന്റെ മുറിയിലാണ് വേലക്കാരി രഹസ്യമായി മദ്യം നിർമിച്ചിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട സൗദി പൗരൻ പോലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സ്‌പോൺസറുടെ പരാതി ശരിയാണെന്ന് വ്യക്തമായി. വേലക്കാരിയുടെ മുറിയിൽ ഒരു കന്നാസ് മദ്യവും മദ്യം നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും കണ്ടെത്തി. തുടർ നടപടികൾക്കായി യുവതിയെ പിന്നീട് അൽസലാമ പോലീസ് സ്റ്റേഷന് കൈമാറി.