മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫ് കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്- വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ എംഎസ്എഫ് പ്രവര്‍ത്തരുടെ കരിങ്കൊടി പ്രതിഷേധം. കുന്ദമംഗലത്ത് വച്ച് വാഹനം തടഞ്ഞ ശേഷമാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
മലബാറിലെ  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെല്ലാം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് പേരെ പോലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു.

 

Latest News