കണ്ണൂര്‍ - ഏക സിവില്‍ കോഡിനെതിരായ സി പി എം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന മുസ്‌ലീം ലീഗിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലീഗ് കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ലീഗിനെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. മുസ്‌ലീം ലീഗിനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുക എന്നത് സി പി എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണടിരിക്കുകയാണ്.ആ കെണിയില്‍ വീഴുന്നില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ പ്രത്യേകതയെന്നും കെ സുധാകരന്‍ പറഞ്ഞു.