ഏക സിവില്‍ കോഡ് സെമിനാര്‍ : ക്ഷണം മുസ്‌ലീം ലീഗ് സ്വീകരിക്കാത്തത് തിരിച്ചടിയല്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - ഏക സിവില്‍ കോഡിനെതിരായ സി പി എം സെമിനാറിലേക്കുള്ള ക്ഷണം മുസ്‌ലീം ലീഗ് സ്വീകരിക്കാത്തത് തിരിച്ചടിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സമര മുഖത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടത്തേണ്ടിവരും. അതില്‍ ഭാവിയില്‍ എല്ലാവര്‍ക്കും ചേരാന്‍ കഴിയുമെന്നാണ് മുസ്‌ലീം ലീഗ് പോലും ഇപ്പോള്‍ പറഞ്ഞു വെക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്ലാവരും പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News