കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരില്‍ മുസ്ലിം എണ്ണം ചോദിച്ച് സി.പി.എം നേതാവ് എ.കെ.ബാലന്‍

തിരുവനന്തപുരം-മുസ്ലിം വിഭാഗത്തോട് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് മാത്രമല്ല, കോണ്‍ഗ്രസിനും അവഗണനയാണെന്ന് ആരോപിച്ച് സിപിഎം നേതാവ് എകെ ബാലന്‍. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് 16 എംപിമാര്‍ ഉണ്ടായിട്ടും അതില്‍ ഒരു മുസ്ലിം ഇല്ലെന്നും തങ്ങള്‍ക്കുള്ള ഒന്ന് മത ന്യൂനപക്ഷത്തില്‍നിന്നുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നടത്തുന്നത് ബിജെപിക്കെതിരായ യോജിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ്. എന്നാല്‍ കോണ്‍ഗ്രസ് സമീപനം കേരളം മാര്‍ക്‌സിസ്റ്റ് വിമുക്തമെന്ന മുദ്രാവാക്യമാണ്. കോണ്‍ഗ്രസിന് നയം ഇല്ല. നയം ഇല്ലാത്ത പാര്‍ട്ടിയുടെ കൂടെ നിന്നാല്‍ ആ പാര്‍ട്ടിയുടെ നിലനില്‍പ്പ് ഇല്ലാതെയാകും. സെമിനാറില്‍ കോണ്‍ഗ്രസും വന്നാല്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. സമസ്ത എന്നാല്‍ മുസ്ലിം വിഭാഗത്തിലെ ബുദ്ധിജീവി ഉള്‍പതിഷ്ണു വിഭാഗമാണ്. അവര്‍ ഗുണപരമായ നിലപാട് എടുത്തുവെന്നും എ.കെ ബാലന്‍ പറഞ്ഞു. ലീഗിനെ ഒപ്പം കൂട്ടാന്‍ ഞങ്ങളും, ഞങ്ങള്‍ക്ക് ഒപ്പം വരാന്‍ ലീഗും തീരുമാനിച്ചിട്ടില്ല. അതുവരെ അതിന്റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News