Sorry, you need to enable JavaScript to visit this website.

സ്വന്തം ഭാര്യയെ ഭര്‍ത്താവ് കാമുകന്  വിവാഹം ചെയ്തു കൊടുത്തു

ഭാഗല്‍പുര്‍, ബിഹാര്‍- സ്വന്തം ഭാര്യയെ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്തു കൊടുത്തു. ഭാഗല്‍പുര്‍ ജില്ലയിലെ നവാഡ ഗ്രാമത്തില്‍ യില്‍ നടന്ന വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി. മറ്റൊരാളെ മോഹിച്ച അവളെങ്കിലും സ്വസ്ഥമായി കഴിയട്ടെയെന്ന് കരുതിയാണ് ഭര്‍ത്താവ് ഇത്രക്കും വിശാല ഹൃദയനായത്.  ഭാര്യയ്‌ക്കൊപ്പം കാമുകനുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ഭാര്യ ഇഷ്ടപ്പെടുന്നതെന്നും മനസ്സിലാക്കിയതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. ഒരു ശിവക്ഷേത്രത്തിലായിരുന്നു വിവാഹം. യുവതിയുടെ നെറ്റിയില്‍ കാമുകന്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് രാത്രി കാമുകന്‍ യുവതിയെ കാണാന്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ ഇരുവരേയും പിടികൂടുകയും കാമുകനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവരോട് നാട് വിട്ട് പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശേഷം ഇരുവരേയും ക്ഷേത്രത്തില്‍ കൂട്ടിക്കൊണ്ടുപോയി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
യുവതിയുടെ കാമുകനും വിവാഹിതനാണ്. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Latest News