Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അധ്യാപകന്റെ മോശം സ്വഭാവം; വിദ്യാര്‍ഥികള്‍ ഫാമിലേക്ക് വിളിച്ചുവരുത്തി കൈകാര്യം ചെയ്തു

പട്‌ന- മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനെ വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്തു.ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് സംഭവം.
ഘോരസഹാന്‍ മേഖലയില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നയാള്‍ക്കാണ് മര്‍ദനമേറ്റതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അധ്യാപകന്‍ ക്ലാസില്‍ മോശമായി പെരുമാറുകയും  മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇയാളുടെ നിലപാടില്‍ ക്ഷുഭിതരായ വിദ്യാര്‍ഥികള്‍ നാട്ടുകാരായ ചില യുവാക്കളുടെ സഹായം തേടി.  
അധ്യാപകനെ മാംഗോ ഫാമിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച വൈകുന്നേരം അധ്യാപകന്‍ പരാതി നല്‍കിയതായി ഘോരസഹന്‍ എസ്എച്ച്ഒ സന്തോഷ് കുമാര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലും ഒരു വീഡിയോ പ്രചരിച്ചിട്ടുമുണ്ട്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തുടര്‍ന്ന് എഫ്.ഐ.ആറില്‍ നടപടികള്‍  സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News