നേതൃത്വത്തില്‍ നിന്ന് അഭിമാനക്ഷതമേറ്റു, ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം - ബി ജെ പി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അഭിമാനക്ഷതമേറ്റുവെന്നും ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് പാര്‍ട്ടി ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭാ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വമര്‍ശനം ഉയര്‍ത്തിയത്. താന്‍ പാര്‍ട്ടി പരിപാടികളില്‍ വരാത്തതിനെ കുറിച്ച് പല തലങ്ങളില്‍ നിന്ന്  ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നല്‍കേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബി ജെപി ക്ക് സംസ്ഥാനത്തെ പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ വന്നുവെങ്കിലും തന്നെയടക്കം പലരെയും മാറ്റി നിര്‍ത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവര്‍ പറഞ്ഞു.

 

Latest News