അഭയാര്‍ഥികളില്‍ തട്ടി ഡച്ച് സര്‍ക്കാര്‍ വീണു

ആസ്റ്റര്‍ഡാം- അഭയാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായ ഐക്യമില്ലാതിരുന്ന നെതര്‍ലാന്റ്‌സ് സഖ്യസര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. 

സഖ്യസര്‍ക്കാറിലെ ഘടകകക്ഷികള്‍ക്ക് അഭയാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇത് ഏകോപിപ്പിക്കാനാവാതെ വന്നതോടെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്. 

നെതര്‍ലാന്റിലേക്ക് അനുവദിക്കാവുന്ന യുദ്ധ അഭയാര്‍ഥികളുടെ എണ്ണം പ്രതിമാസം 200 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മുന്നോട്ടുവെച്ചത്. ഇക്കാര്യം പാസായില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

56കാരനായി മാര്‍ക്ക് റുട്ടെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അധികാരമേറ്റത്.  ഈ വര്‍ഷം അവസാനത്തോടെ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് രാജിക്കു ശേഷം റുട്ടെ പറഞ്ഞതായി  ഡച്ച് മാധ്യമം ദി ഹാഗ് റിപ്പോര്‍ട്ട് ചെയ്തു.

Latest News