Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണമാലി കടലാക്രമണം; അടിയന്തര സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കണം

കൊച്ചി- കണ്ണമാലി പ്രദേശത്തുള്ള കടലാക്രമണ പ്രദേശങ്ങള്‍ കേരള ലാറ്റിന്‍ കത്തലിക് അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കെ. സി. ബി. സി സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റ നിരവധി തീരപ്രദേശങ്ങള്‍ അതിതീവ്രമായ കടല്‍ കയറ്റ ഭീഷണിയിലാണ്. 17 കിലോമീറ്റര്‍ വരുന്ന ചെല്ലാനം- കൊച്ചി തീരത്ത് ഏഴു കിലോമീറ്റര്‍ മാത്രമെ കടല്‍ഭിത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കണ്ണമാലി പുത്തന്‍തോട് മുതലുള്ള 10 കിലോമീറ്റര്‍ ദൂരം കടല്‍ കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്നു. അടിയന്തിരമായി അവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. 

കടലാക്രമണത്തില്‍ തകര്‍ന്ന വീടുകളും വെള്ളം കയറിയ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, ആലപ്പുഴ രൂപതാ പ്രസിഡന്റ് പി. ജി. ജോണ്‍ ബ്രിട്ടോ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിള്‍, ആലപ്പുഴ രൂപതാ ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട്, കൊച്ചി രൂപതാ ജനറല്‍ സെക്രട്ടറി ബാബു കളിപ്പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സാബു കാനയ്ക്കാപള്ളി, സംസ്ഥാന സെക്രട്ടറി സാബു വി തോമസ്, ആലപ്പുഴ രൂപതാ ട്രഷറര്‍ തങ്കച്ചന്‍ തെക്കെപാലയ്ക്കല്‍, സംസ്ഥാന മീഡിയ ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരി, രാഷ്ട്രീയ ഫോറം കണ്‍വീനര്‍ ടി. എ. ഡാല്‍ഫിന്‍, കൊച്ചി ജനകീയ വേദി വര്‍ക്കിംഗ് പ്രസിഡന്റ് ജയന്‍ കുന്നേല്‍, കെ. എല്‍. സി. ഡബ്ല്യു. എ സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെ. എല്‍. സി. ഡബ്ല്യു. എ സംസ്ഥാന ജനറല്‍ സെക്രട്ടറി മെറ്റില്‍ഡാ മൈക്കിള്‍  എന്നിവര്‍ പങ്കെടുത്തു.

Latest News