Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജ്‌റാൻ കെ.എം.സി.സി പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും

നജ്‌റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്.  

നജ്‌റാൻ- കെ.എം.സി.സി നജ്‌റാൻ പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും സമുചിതമായി ആഘോഷിച്ചു. ഈദ് പൊലിവ് 2023 സീസൺ 2 ന് സമാപനം കുറിച്ച് കൊണ്ട് നജ്‌റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദിയ്യ അൽ ജൂദി റിസോർട്ടിൽ (വാദി റോഡ്) നടന്ന ചടങ്ങിൽ സെക്രട്ടറി അബ്ദുൽസലീം ഉപ്പള അധ്യക്ഷത 
വഹിച്ചു.
പ്രവർത്തക കൺവെൻഷൻ നജ്‌റാൻ കെ.എം.സി.സി പ്രസിഡന്റ് അബ്ദുസ്സലാം പൂളപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, നിസാർ ഫൈസി, കരീം കോഴിക്കോട്, ഷറഫുദ്ദീൻ ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുടുംബ സംഗമവും കെ.എം.സി.സി പ്രവർത്തകരുടെ കലാ പരിപാടികളും നടന്നു. കുടുംബങ്ങളുടേയും കുട്ടികളുടെയും കലാ പ്രകടനങ്ങൾ സദസ്സിന് ആഘോഷ രാവ് സമ്മാനിച്ചു. 
പെരുന്നാൾ പൊലിവ് സീസൺ-2 കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച ചെയർമാൻ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, ബഷീർ കരിങ്കല്ലത്താണി, ഉസ്മാൻ കാളികാവ്, അബ്ദുൽ റസാഖ് ഹംസ, മൊയ്തീൻ പടപ്പറമ്പ്, ജാബിർ ആരാമ്പ്രം, സൈനുദ്ദീൻ മഞ്ചേശ്വരം തുടങ്ങിയവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. കുടുംബ സംഗമത്തിലെ പ്രത്യേക പുരസ്‌ക്കാരത്തിന് സമീറ കരീം, ബാസിദ അൻവർ എന്നിവർ അർഹരായി. ചടങ്ങിന് ജാബിർ ആരാമ്പ്രം സ്വാഗതവും നസീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Latest News