ഫോബ്‌സ് പട്ടികയില്‍ അര്‍നോള്‍ട്ട് ശതകോടീശ്വരന്മാരില്‍ ഒന്നാമത്; അംബാനി ഒന്‍പതാമത്

ന്യൂയോര്‍ക്ക്- ഫോബ്സ് ലോക ശതകോടീശ്വര പട്ടികയില്‍ ഫ്രഞ്ച് ഫാഷന്‍ വസ്ത്ര വിപണന രംഗത്തെ അതികായന്‍ ബര്‍ണാഡ് അര്‍നോള്‍ട്ട് ആന്റ് ഫാമിലി ഒന്നാമന്‍. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനിയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്താണ് പട്ടികയിലുള്ളത്. 

ബര്‍ണാഡ് അര്‍ണോള്‍ട്ടിന് 211 ബില്യന്‍ ഡോളറാണ് ആസ്തി. പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ടെസ്ല സി. ഇ. ഒ ഇലോണ്‍ മസ്‌ക് താരതമ്യേന പിറകിലാണ്. 180 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. 

ഇ കൊമേഴ്സ് ഭീമന്‍ ആമസോണിന്റെ ജെഫ് ബെസോസ 114 ബില്യന്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തും.  ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ 107 ബില്യന്‍ ഡോളറോടെ നാലാം സ്ഥാനത്തുമുണ്ട്. 

വാരന്‍ ബഫെറ്റ് 106 ബില്യന്‍ ഡോളറോടെ അഞ്ചാം സ്ഥാനത്തും മൈക്രോസോഫ്റ്റിന്റെ അധിപന്‍ ബില്‍ ഗേറ്റ്സ്ി 104 ബില്യന്‍ ഡോളര്‍ ആസ്തിയില്‍ ആറാം സ്ഥാനത്തും മൈക്കിള്‍ ബ്ലൂംബര്‍ഗ് 94.5 ബില്യന്‍ ഡോളറോടെ ഏഴാം സ്ഥാനത്തുമുണ്ട്.

Latest News