മലപ്പുറം- മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌ക് നിര്‍ബന്ധമാക്കി. എച്ച്1 എന്‍1 പനിയെ തുടര്‍ന്ന് മലപ്പുറത്ത് മരിച്ച നാലില്‍ മൂന്നുപേരും കുട്ടികളായതിനാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.
2009ന് ശേഷം ജില്ലയില്‍ കൂടുതല്‍ എച്ച്1 എന്‍1 രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലുകള്‍ പ്രകാരം കൊച്ചു കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്.
പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് പ്രധാനമായ ലക്ഷണങ്ങള്‍. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.