ഓടുന്ന ട്രെയിനില്‍നിന്ന് ബെല്‍റ്റ് വീശി ആക്രമണം, ഞെട്ടിക്കുന്ന വീഡിയോ

പട്‌ന- ഓടുന്ന ട്രെയിനിന്റെ വാതിലില്‍നിന്ന് അടുത്ത ട്രാക്കിലൂടെ വരുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിഹാറിലെ ചപ്ര ജില്ലയിലാണ് സംഭവം.
വെള്ള ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ചിരിക്കുന്ന യുവാവാണ് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് ബെല്‍റ്റ് വീശി അടിച്ചത്. യഥാര്‍ഥ വീഡിയോ ആണെന്ന് വ്യക്തമല്ല. യഥാര്‍ഥ വിഡിയോയാണെങ്കില്‍ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണ് വലിയ അപകടം സംഭവിക്കും. ഇത്തരം സാമൂഹികവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ ആവശ്യപ്പെട്ടു.
വീഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  നിരവധിപേര്‍ ട്വിറ്ററിലെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് തോന്നുന്നതെന്നും. ശിക്ഷിക്കുന്നതിനു മുന്‍പ് മതിയായ ചികിത്സ നല്‍കണമെന്നും കമന്റുകളിലുണ്ട്.

 

Latest News