സി.പി.എമ്മിന്റെ കുബുദ്ധി ലീഗടക്കം എല്ലാവര്‍ക്കും മനസ്സിലാകും-കെ.സി.വേണുഗോപാല്‍

കൊച്ചി-ഏക സിവില്‍ കോഡില്‍ സിപിഎമ്മിന്റെ  കുബുദ്ധി മുസ്‌ലീം ലീഗ് ഉള്‍പ്പെടെ എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതുകൊണ്ടൊന്നും സിപിഎം വിചാരിക്കുന്ന കാര്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. ലീഗിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് ഒറ്റ നിലപാട് മാത്രമാണ് ഉള്ളത്. വിഷയത്തില്‍ സിപിഎം എത്ര അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന് കണ്ണാടി നോക്കിയാല്‍ മനസ്സിലാകും.
തിരശ്ശീലക്കു പിന്നില്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നവരാണ് സിപിഎമ്മെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

 

Latest News