കോണ്‍ഗ്രസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സെമിനാറിലേക്ക് ക്ഷണിക്കാത്തതിന് കാരണം പറഞ്ഞ് മന്ത്രി റിയാസ്

കോഴിക്കോട് - വര്‍ഗീയ നിലപാടുകളുള്ളത് കൊണ്ടാണ് ഏക സിവില്‍ കോഡ് വിഷയത്തിലെ സെമിനാറിലേക്ക് കോണ്‍ഗ്രസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും  ക്ഷണിക്കാത്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.  പല സംസ്ഥാനത്തും കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ഏക സിവില്‍ കോഡിനെ പിന്തുണക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസുകാരനും പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് മുതലുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നില്ല. ഹൈക്കമാന്‍ഡിന് ആരും പരാതിയും കൊടുത്തിട്ടില്ല. മത വര്‍ഗീയ വാദികളെയും കോണ്‍ഗ്രസിനെയും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

Latest News