Sorry, you need to enable JavaScript to visit this website.

ലീഗുമായി തൊട്ടു കൂടായ്മയില്ലെന്നു എം.വി ഗോവിന്ദന്‍, തീരുമാനിക്കേണ്ടത് അവര്‍

തിരുവനന്തപുരം- അന്തരീക്ഷം മാറിയെന്നും ലീഗുമായി തൊട്ടു കൂടായ്മയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ ഏത് നിലപാടിനേയും പിന്തുണച്ചിട്ടുണ്ടെന്നും ഇനിയും പിന്തുണക്കുമെന്ന് എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഏകസിവില്‍ കോഡ് വിഷയത്തില്‍ യോജിച്ച് മുന്നോട്ട് പോകാന്‍ തയാറുള്ള, വിഷയത്തില്‍ വ്യക്തതയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസും വര്‍ഗീയവാദികളുമൊഴിച്ചുള്ള എല്ലാവരോടും ഒന്നിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ നിലപാട് എടുക്കേണ്ടത് അവരാണ്, അവര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചായിരിക്കും കാര്യങ്ങള്‍'
ഏകസിവില്‍ കോഡില്‍ ഇ.എം.എസിന്റെ നിലപാട് ശരിയായിരുന്നു. ഏകസിവില്‍ കോഡ് പറ്റില്ല എന്ന് തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്- എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സംവാദ വേദികളില്‍ ലീഗുമായിട്ടാണോ കോണ്‍ഗ്രസുമായിട്ടാണോ കൂടുതല്‍ സംവാദ സാധ്യതയുള്ളത് എന്ന ചോദ്യത്തിന്, 'ബി.ജെ.പി. ഉള്‍പ്പെടെ എല്ലാവരുമായിട്ട് സംവാദ സാധ്യതകളുണ്ട്' എന്നായിരുന്നു മറുപടി. 'സി.പി.എമ്മിന്റെ സംവാദ സാധ്യത എന്നത് ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായിട്ടാണ്. എന്നാല്‍ ആര്‍ക്കെതിരേ, ആരുമായിട്ട് ചേരുന്നു എന്ന വിഷയം വരുമ്പോള്‍ സ്വാഭാവികമായിട്ടും സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിലയിരുത്തുകയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News