ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ മരണം ഒമ്പതായി. 73,887 സീറ്റുകളിലേക്ക് 2,00,000 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലാണ് നടക്കുന്നത്. ജൂണ്‍ 8 ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ സംസ്ഥാനം തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ടു.
ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമാണ് പലേടത്തും നേരിട്ട് ഏറ്റുമുട്ടുന്നത്. ജൂലൈ 11 ന് വോട്ടെണ്ണല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 5.67 കോടി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിര്‍ണായകമായ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു അഗ്‌നിപരീക്ഷണമായി വര്‍ത്തിക്കുന്നതിനാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് അഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്‍പിക്കുന്നു.
ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും.

 

Latest News