Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍  പൂജ്യം, മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യം

 തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. കേരളത്തിലിപ്പോള്‍ 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്. 

Latest News