കാട്ടാനക്കൂട്ടത്തിനു മുന്നില്‍ സെല്‍ഫി; ജീവനുംകൊണ്ടോടുന്ന വീഡിയോ വൈറലായി

ന്യൂദല്‍ഹി- സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കളെ കാട്ടാനക്കൂട്ടം ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് സമീപത്തേക്ക് പോകുന്നത് ആപത്താണെന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയാണ് യുവാക്കളുടെ സാഹസികത.
കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പോയി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ജീവനും കൊണ്ടോടുന്ന വീഡിയോ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.  
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനക്കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിയുകയായിരുന്നു. രക്ഷപ്പെടാന്‍ മൂവരും റോഡിലൂടെ ഓടി. ഇതില്‍ ഒരാള്‍ റോഡില്‍ വീഴുന്നതും വീണ്ടും ഓടുന്നതും വീഡിയോയില്‍ കാണാം.

 

Latest News