ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന രണ്ടുപേര്‍ക്ക് തനിമ യാത്രയയപ്പ്

ജിദ്ദ- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാന്‍ കൂട്ടില്‍, ഫാറൂഖ് കണ്ണൂര്‍ എന്നിവര്‍ക്ക് തനിമ കലാ സാംസ്‌കാരിക വേദി ഫൈസലിയ ഏരിയ യാത്രയയപ്പ് നല്‍കി.
സാമൂഹിക ജനസേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഇരുവരും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഏരിയാ ഉപഹാരങ്ങള്‍ അബ്ദുസുബ്ഹാന്‍, ഇ.കെ. നൗഷാദ് എന്നിവര്‍ സമ്മാനിച്ചു. ഇസ്മായില്‍ കണ്ണമ്പത്ത്, കാസിം, കെ.വി.അബൂബക്കര്‍, എം.അഷ്‌റഫ്, അബ്ശിര്‍,അബ്ദുസത്താർ എന്നിവര്‍ സംസാരിച്ചു.

 

Latest News