ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതായി സൂചന

തിരുവനന്തപുരം - ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടര്‍ന്നേക്കും.  ലോകസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് നടന്ന നേതൃ യോഗത്തില്‍ സുരേന്ദ്രനോട് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നിര്‍ദ്ദേശം കേന്ദ്രനേതൃത്വം നല്‍കിയതായാണ് സൂചന. കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

 

Latest News