Sorry, you need to enable JavaScript to visit this website.

ഹിന്ദു യുവാവ് ബസ് കയറാനെത്തിയത് മുസ്‌ലിം  സ്ത്രീയെന്ന് ഭാവിച്ച് ബുര്‍ഖ ധരിച്ച്, കാരണമുണ്ട് 

ബംഗളൂരു-സൗജന്യ ബസ് യാത്രയ്ക്കുള്ള ടിക്കറ്റിനുവേണ്ടി ബുര്‍ഖ ധരിച്ചെത്തിയ ഹിന്ദു യുവാവിനെ നാട്ടുകാര്‍ പിടികൂടി. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ ബസ് സ്‌റ്റോപ്പിലാണ് സഭവം. വീരഭദ്രയ്യ മദപതി എന്നയാളാണ് പിടിയിലായത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാന്‍ നടപ്പാക്കിയ ശക്തി യോജന പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി ബസ് യാത്ര നടത്താം. ഇതിനുള്ള ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ബുര്‍ഖ ധരിച്ച ഒരാള്‍ ബസ്സ്‌റ്റോപ്പില്‍ ഒറ്റയ്ക്കിരിക്കുന്നത് കണ്ടതോടെ പ്രദേശവാസികള്‍ക്ക് സംശയമായി. അവര്‍ രഹസ്യമായി നിരീക്ഷിച്ചു തുടങ്ങി. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു എന്ന് വ്യക്തമായതോടെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ ബുര്‍ഖാധാരിയുടെ ഭാഗത്തുനിന്നുണ്ടായത് കൂടുതല്‍ സംശയത്തിനിടയാക്കി. ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭിക്ഷാടനത്തിന് എത്തിയതെന്നായിരുന്നു മറുപടി. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബുര്‍ഖ ധരിച്ചിരിക്കുന്നത് ആണാണെന്നും വീരഭദ്രയ്യ എന്നാണ് പേരെന്നും വ്യക്തമായത്. ഇയാളുടെ കൈയില്‍ നിന്ന് ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും കണ്ടെടുത്തു. കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് സൗജന്യ ബസ് യാത്ര തരപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇയാള്‍ വേഷം മാറിയതെന്ന് വ്യക്തമായത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകള്‍ക്കുളള സൗജന്യ ബസ് യാത്ര. അധികാരത്തിലേറി അല്‍പ്പം കഴിയുന്നതിന് മുമ്പുതന്നെ ഇത് നടപ്പാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ എല്ലാ നോണ്‍ എ സി ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി.


 

Latest News