Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ബി.ജെ.പി പിന്തുണയോടെ ഇടതുമുന്നണിക്ക് പ്രസിഡന്റ് പദവി

പാലക്കാട്- ജില്ലയിലെ പിരിയാരി ഗ്രാമ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം. ജനതാദൾ പ്രതിനിധി സുഹറ ബഷീറാണ് ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യു.ഡി.എഫിന്(10)എതിരെ 11 വോട്ടുകളാണ് ബി.ജെ.പി-ഇടതുസഖ്യം നേടിയത്. സി.പി.എമ്മിന് എട്ടും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണ് ഇവിടെയുള്ളത്. കോൺഗ്രസ് ആറ്, ലീഗ് നാല് എന്നിങ്ങനെയാണ് യു.ഡി.എഫ് അംഗബലം. 


യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

യു.ഡി.എഫ് ബി.ജെ.പിയുമായി നേർക്ക് നേർ പോരാടുന്ന മണ്ഡലമാണ് പാലക്കാട്. ബി.ജെ.പിയുടെ 'മുഖ്യമന്ത്രി' സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പിൽ അവിടെ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ പിരായിരി പഞ്ചായത്തിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. മുന്നണി തീരുമാന പ്രകാരം രണ്ടര വർഷം കോൺഗ്രസും രണ്ടര വർഷം ലീഗും പങ്കിട്ടാണ് ഭരിക്കേണ്ടത്. കോൺഗ്രസ് രാജി വെച്ച ഒഴിവിൽ ലീഗ് ഇന്ന് പ്രസിഡൻറ് പദം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ ബി.ജെ.പിയും എൽ.ഡി.എഫും സഖ്യമുണ്ടാക്കി ഇന്ന് ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും എൽ.ഡി.എഫ് പ്രസിഡന്റ് പദത്തിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.
ഒരു ഭാഗത്ത് ബി.ജെ.പിക്കെതിരെ വലിയ വായിൽ സംസാരിക്കുകയും മറുഭാഗത്ത് ബി.ജെ.പിയുമായി രാജമാണിക്യം സ്‌റ്റൈലിൽ കച്ചവടം ചെയ്യുകയും ചെയ്യുന്ന കൂട്ടരാണ് സി.പി.എം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണ് പാലക്കാട് കണ്ടത്. ഭയം വേണ്ട ജാഗ്രത മതി!
കക്ഷി നില
യു.ഡി.എഫ് - 10
എൽ.ഡി.എഫ്-8
ബി.ജെ.പി - 3
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം
എൽ.ഡി.എഫ് - 11
യു.ഡി.എഫ് - 10

Latest News