ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ ഫാഷന്‍  ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

തൊടുപുഴ-ഇടുക്കിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു(19) ആണ് മരിച്ചത്. ദേവേന്ദുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ് പഠിക്കുകയായിരുന്നു ദേവേന്ദു.കഴിഞ്ഞ ഞായറാഴ്ചയാണ് ദേവേന്ദു മംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് ദേവേന്ദുവിനെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വര്‍ഷം മുന്‍പു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദേവാനന്ദ് സഹോദരനാണ്.

Latest News