തമിഴ്‌നാട്ടില്‍ ഡി ഐ ജി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

ചെന്നൈ - തമിഴ്‌നാട്ടില്‍ ഡി ഐ ജി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ റേഞ്ച് ഡി ഐ ജി സി. വിജയകുമാര്‍ ആണ് ക്യാമ്പ് ഓഫീസില്‍ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് ഉന്നത പോലീസ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. വിജയകുമാറിന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു.

 

Latest News