രാഹുല്‍ ഗാന്ധിയുടെ ഹരജിയില്‍  ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന് 

അഹമ്മദാബാദ്- ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച റിവ്യു പെറ്റീഷനില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്നു വിധി പറയും. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. വിധി സ്റ്റേ ചെയ്യുകയാണെങ്കില്‍ രാഹുലിന് ലോക്സഭാ അംഗത്വം തിരികെ ലഭിക്കും. എല്ലാ കള്ളന്‍മാര്‍ക്കും മോഡി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വെം റദ്ദാക്കപ്പെട്ടു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
 

Latest News