ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കാസർക്കോട്ട് യുവാവിനു ദാരുണാന്ത്യം

കാസർകോട്- ചെർക്കളജാൽസൂർ അന്തർ സംസ്ഥാന പാതയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മല്ലം കല്ലുകണ്ടത്തെ അഖിൽ (22)ആണ് മരിച്ചത്. ബോവിക്കാനത്തിനടുത്ത   എട്ടാംമൈലിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ബോവിക്കാനത്തു നിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായാണ്  ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.  കഴിഞ്ഞ വർഷം ബിരുദ പഠനം പൂർത്തിയാക്കിയതായിരുന്നു. പരേതനായ  മാധവൻ നായരുടെയും ഉമയുടെയും  മകനാണ്. സഹോദരി:അനഘ(വിദ്യാർഥിനി,പൊവ്വൽ എൽ.ബി.എസ്.എൻജിനീയറിങ് കോളേജ്).

Latest News