മണിപ്പൂര്‍ കലാപം; ബെന്നി ബെഹന്നാന്‍ എം. പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഉപവസിച്ചു

അങ്കമാലി- മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രതിഷേധിച്ച് ബെന്നി ബഹനാന്‍ എം. പിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഉപവാസം നടത്തി. റോജി എം. ജോണ്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. 

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താനും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടും നടത്തുന്ന ഉപവാസ സമരം യു ഡി എഫ് കണ്‍വീനര്‍ എം. എം. ഹസന്‍ ഉദ്ഘാടനം ചെയ്തു.

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപം നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് ബെന്നി ബെഹന്നാന്‍ എം. പി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ അന്‍വര്‍ സാദത്ത് എം. എല്‍. എ, എല്‍ദോസ് കുന്നപ്പള്ളി എം. എല്‍. എ, സനീഷ് കുമാര്‍ ജോസഫ് എം. എല്‍. എ, ഡി. സി. സി. പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മുന്‍ എം. പിമാരായ കെ. പി. ധനപാലന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് (കേരളാ കോണ്‍ഗ്രസ്സ്), മത- ആത്മീയ രംഗത്തെ പ്രമുഖരായ മുഹമ്മദ് ഫൈസി ഓണമ്പള്ളി, ഫാ. ജോസ് ഇടശ്ശേരി, മുനിസിപ്പല്‍ ചെയര്‍മാന്മാരായ എം. ഓ. ജോണ്‍, മാത്യു തോമസ്, എബി ജോര്‍ജ്ജ്, ബിജു ജോണ്‍, കോണ്‍ഗ്രസ്സ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്‍, ജെയിംസ് ജോസഫ്, സക്കീര്‍ ഹുസൈന്‍, ജോര്‍ജ്ജ് സ്റ്റീഫന്‍ (ആര്‍. എസ്. പി), എം. പി. ലോറന്‍സ് (ജനതാദള്‍) എന്നിവരും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിലെ ജന പ്രതിനിധികളും രാഷ്ട്രീയ- സാമുദായിക- സാംസ്‌കാരിക- സാമൂഹ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖരും  ഉപവാസത്തില്‍ പങ്കെടുത്തു.    

മുന്‍ എം. എല്‍. എ. പി. ജെ. ജോയ് സ്വാഗതവും കോണ്‍ഗ്രസ്സ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ആന്റൂ മാവേലി നന്ദിയും പറഞ്ഞു. 

Latest News