വടകര- അഴിയൂരിലും വൈക്കിലശേരിയിലും ഒഴുക്കില്‍ പെട്ട് കാണാതായവരെ കണ്ടെത്താനായില്ല തെരച്ചില്‍ തുടരുന്നു. അഴിയൂര്‍ അത്താണിക്കല്‍ കുഞ്ഞിപറമ്പത്ത് സലീഷ്(42)വൈക്കിലശേരി മീത്തലെ പറമ്പത്ത് വിജീഷ് എന്നിവരെയാണ് രണ്ടിടത്ത് നിന്നായി കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് സലീഷിനെ കാണാതായത്. തെരച്ചില്‍ തുടരുന്നതിനിടയില്‍ ബുധനാഴ്ച രാവിലെ മോന്താല്‍ പാലത്തില്‍ സലീഷിന്റെ ബൈക്കും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചോമ്പാല പോലീസും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.
വൈക്കിലശേരി മീത്തലെ പറമ്പത്ത് വീജീഷിനെ കൊമ്മനേരി പാലത്തിനടുത്ത് വെച്ചാണ് കാണാതായത്. മൂന്ന് പേര്‍ പുഴയില്‍ പായല്‍ നീക്കുന്നതിനിടയിലാണ് വിജീഷിനെ പുഴയില്‍ കാണാതാകുന്നത്. മറ്റ് രണ്ടു പേര്‍ കയര്‍ നല്‍കിയെങ്കതിലും രക്ഷപ്പെടാനായില്ല. തുടര്‍ന്ന് വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു.






