Sorry, you need to enable JavaScript to visit this website.

പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന്  ഷോക്കേറ്റ് 17 കാരൻ മരിച്ചു

വടകര-സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർത്ഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു. മണിയൂർ മുതുവന കടയക്കൊടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെ സെക്കിളിൽ പോകുന്നതിനിടയിൽ വാരിയം പൊയിൽ താഴ കുനിയിൽ ഭാഗത്ത് വെച്ചാണ് സംഭവം. ലൈനിലെ വൈദ്യുതി ബന്ധം വിഛേദിച്ച് വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടു പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഹസീന. സഹോദരൻ:  ഷെമിൽ.

Latest News