മൂര്‍ഖനെ പിടിക്കുന്നതുപോലെ ആയിരുന്നു അത്, വേദനകൊണ്ട് പുളഞ്ഞു; നടനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടന്‍- അമേരിക്കന്‍ നടന്‍ കെവിന്‍ സ്‌പേസി നടത്തിയ ലൈംഗികാതിക്രമത്തില്‍ കോടതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയിലാണ് വിചാരണ തുടരുന്നത്. ബ്രിട്ടനിലെ നാല് പുരുഷന്മാരാണ് നടനെതിരെ  ലൈംഗികാതിക്രമം ആരോപിച്ച് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ എത്തിയത്. കോടതിയില്‍ ഹാജരായ കെവിന്‍ സ്‌പേസി  2001നും 2013നും ഇടയില്‍ ആരോപിക്കപ്പെട്ട  12 കുറ്റങ്ങളും നിഷേധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വെസ്റ്റ് എന്‍ഡ് തിയേറ്ററില്‍ വെച്ച് സ്‌പേസി തന്റെ ജനനേന്ദ്രിയം പിടിച്ചതായും കുറ്റകരവും ലൈംഗികത സ്പഷ്ടമാക്കുന്നതുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതായും ഒരാള്‍ വിചാരണയില്‍ ആരോപിച്ചു. മദ്യലഹരിയിലായിരുന്ന സ്‌പേസി കടുത്ത വേദനയുണ്ടാക്കുന്ന തരത്തിലാണ്  ലിംഗത്തില്‍ പിടിച്ചത്. ദേഷ്യത്തോടെയുള്ള ആക്രമണമായിരുന്നു അതെന്നും താന്‍ വേദന കൊണ്ടു പുളഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു.
മൂര്‍ഖന്‍ പാമ്പിനെ  പിടിക്കുന്ന പോലെയാണ് ലിംഗത്തില്‍ പിടിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. കൈ തള്ളിമാറ്റിയപ്പോള്‍ സ്‌പേസി ചിരിച്ചു കൊണ്ടാണ് പ്രതികരിച്ചതെന്നും അതു തന്നെ കൂടുതല്‍ വേദനിപ്പിച്ചുവെന്നും ഇര പറഞ്ഞു.
2001 നും 2013 നും ഇടയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന നാല് പുരുഷന്മാര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 12 കുറ്റങ്ങളാണ് 63 കാരനായ നടന്‍ നേരിടുന്നത്. അസഭ്യം, ലൈംഗികാതിക്രമം, സമ്മതമില്ലാതെ ലൈംഗിക ബന്ധം തുടങ്ങിയ കുറ്റങ്ങളിലൊന്നും കുറ്റസമ്മതം നടത്താനോ ക്ഷമാപണം നടത്താനോ സ്‌പേസി തയാറായിട്ടില്ല.
കേസില്‍ ഉള്‍പ്പെട്ട നാല് ഇരകള്‍ക്കും നിയമപ്രകാരം ആജീവനാന്തം  പേര് വെളിപ്പെടുത്താതിരിക്കാന്‍ അവകാശപ്പെട്ടു.

 

Latest News