സി.പി.യു ഡിസൈൻ ചെയ്യാൻ എ.ഐ 

അഞ്ച് മണിക്കൂർ കൊണ്ട് സി.പി.യു രൂപകൽപന ചെയ്യൻ കഴിയുന്ന കൃത്രിമ ബുദ്ധി (എ.ഐ) മോഡൽ വികസിപ്പിച്ച് ചൈനീസ് ഗവേഷകർ. ഇൻഡസ്ട്രിയൽ സ്‌കെയിൽ സി.പി.യു മനുഷ്യരെ അപേക്ഷിച്ച്, വേഗത്തിൽ രൂപകൽപന ചെയ്യാൻ ഈ മോഡലിനു കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മനുഷ്യർ ഡിസൈൻ ചെയ്ത സി.പി.യുവിനെ അപേക്ഷിച്ച് ഡിസൈൻ സൈക്കിളിന് ആവശ്യമായ സമയം നൂറമടങ്ങെങ്കിലും കുറക്കും. കൃത്രിമ ബുദ്ധി വഴി രൂപ നൽകിയ സി.പി.യുവിൽ ലിനക്‌സ് ഓപറേറ്റിംഗ് സിസ്റ്റം വിജയകരമായി പ്രവർത്തിക്കുന്നതായും ഗവേഷകർ പറഞ്ഞു. 

Latest News