ഗൂഗിൾ ഡാറ്റ എ.ഐക്ക് ഉപയോഗിക്കും; പോളിസിയിൽ മാറ്റം

പൊതുവിവരങ്ങൾ കൃത്രിമ ബുദ്ധി (എ.എ) മൊഡ്യൂളുകൾ തയറാക്കുന്നതിന് ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഗൂഗിൾ അതിന്റെ പ്രൈവസി പോളിസ് അപ്‌ഡേറ്റ് ചെയ്തു. ഗൂഗിൾ ട്രാൻസ്ലേറ്റ്, ബാർഡ്, ക്ലൗഡ് എ.ഐ പോലുള്ള സാങ്കേതിക ഉൽപന്നങ്ങൾക്കും ഫീച്ചറുകൾക്കും വേണ്ടിയും മറ്റു എ.എ മോഡലുകൾ തയാറാക്കുന്നതിനും പൊതു പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്നാണ് പുതുക്കിയ പോളിസി വ്യക്തമാക്കുന്നത്. പോളിസിയിൽ ഇതുവരെ ലാംഗ്വേജ് മോഡലുകൾ എന്ന് ഉപയോഗിച്ചിരുന്നത് എ.ഐ മോഡലുകൾ എന്നാക്കിയിരിക്കയാണ്. അതുപോലെ പോളിസിയിൽ നേരത്തെ ബാർഡും ക്ലൗഡും ഉണ്ടായിരുന്നില്ല. ഈ വർഷം ആദ്യമാണ് ഗൂഗിൾ അതിന്റെ എ.ഐ ചാറ്റ് ബോട്ടായ ബാർഡ് പുറത്തിറക്കിയത്. 

Latest News