Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ ബന്ധപ്പെടരുത്, നിയന്ത്രിക്കരുത്, യു.എസിൽ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും വിലക്ക്

ഉള്ളടക്കം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയ കമ്പനി ഉദ്യോഗസ്ഥരെ കാണുന്നതിൽനിന്നും ആശയവിനിമയം നടത്തുന്നതിൽനിന്നും ജോ ബൈഡന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ഏജൻസികളെയും വിലക്കി യുഎസ് ഫെഡറൽ കോടതി. ഓൺലൈനിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ നിയന്ത്രിക്കുന്നതാണ് കോടതി ഉത്തരവ്. 
ലൂസിയാനയിലെയും മിസോറിയിലെയും റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ തുടക്കം കുറിച്ച കേസിലാണ് നിരോധനം. സോഷ്യൽ മീഡിയയിൽ വാക്‌സിനെ കുറിച്ചും തെരഞ്ഞെടുപ്പിനെ കുറിച്ചുമുള്ള തെറ്റായ വിവരങ്ങൾ  ചെറുക്കുന്നതിനുള്ള  ശ്രമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പരിധി ലംഘിച്ച് വളരെയധികം മുന്നോട്ട് പോയെന്ന് ആരോപിച്ചായിരുന്നു ഹരജി. 
തെറ്റായ വിവരങ്ങൾക്കും അസത്യങ്ങൾക്കുമെതിരെ പോരാടുന്നതിന്റെ മറവിൽ വലതുപക്ഷ ചായ്‌വുള്ള ഉള്ളടക്കം സെൻസർ ചെയ്യാൻ ഫെയ്‌സ്ബുക്ക്, ട്വിറ്റർ  പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സർക്കാർ സമ്മർദം ചെലുത്തുകയോ ഒത്തുകളിക്കുകയോ ചെയ്തുവെന്ന് ആരോപിക്കുന്ന യാഥാസ്ഥിതികരുടെ വിജയമായാണ് ലൂസിയാനയിലെ ഫെഡറൽ കോടതി വിധിയെ വിലയിരുത്തുന്നത്.   
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ തുടങ്ങിയ ഉന്നത നിയമ നിർവഹണ ഏജൻസികൾക്ക് പുതിയ ഉത്തരവ് ബാധകമാണ്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി, ആഭ്യന്തര സുരക്ഷ വകുപ്പ് സെക്രട്ടറി അലജാൻഡ്രോ മയോർകാസ് തുടങ്ങിയ  പ്രമുഖ ഉദ്യോഗസ്ഥരെയും സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിൽനിന്ന് ഉത്തരവ് വിലക്കുന്നു.  
ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ കുറയ്ക്കുന്നതിനോ ഏതെങ്കിലും വിധത്തിൽ പ്രേരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദം ചെലുത്തുന്നതിനും  സോഷ്യൽ മീഡിയ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നതിൽനിന്നും പോസ്റ്റുകൾ ഫ്ലാഗ് ചെയ്യുന്നതിൽ നിന്നുമാണ് ഈ തീരുമാനം ഏജൻസികളെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സാധാരണ അമേരിക്കക്കാരുടെ പ്രധാന രാഷ്ട്രീയ പ്രസംഗം സെൻസർ ചെയ്യുന്നതിൽനിന്നാണ് ബൈഡൻ ഭരണകൂടത്തെ തടഞ്ഞിരിക്കുന്നതെന്നും നിരോധനം ചരിത്രപരമാണെന്നും ലൂസിയാന അറ്റോർണി ജനറൽ ജെഫ് ലാൻഡ്രി  പ്രശംസിച്ചു.
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കോവിഡ്19, തെരഞ്ഞെടുപ്പ്, സർക്കാരിനെതിരായ വിമർശനം എന്നിവയിൽ അമേരിക്കക്കാർക്ക് എന്ത് പറയാമെന്നും പറയാനാകില്ലെന്നും മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ നിർദേശിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 
ഹാനികരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാവുന്ന തെറ്റായതും വിദ്വേഷകരമായതുമായ ഉള്ളടക്കത്തെക്കുറിച്ച് പ്ലാറ്റ്‌ഫോമുകളെ അറിയിക്കുന്നതിൽ നിന്ന്  സർക്കാർ ഏജൻസികളെ പരിമിതപ്പെടുത്തുന്നതാണ് ഈ ഉത്തരവ്. എന്നാൽ ക്രിമിനൽ പ്രവർത്തനങ്ങൾ, ദേശീയ സുരക്ഷ ഭീഷണികൾ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള വിദേശ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുന്ന പോസ്റ്റുകളെ കുറിച്ച് സർക്കാരിന് ഇനിയും അവരെ അറിയിക്കാമെന്ന് ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 
കോടതിയുടെ വിലക്ക് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്യുകയാണെന്നും അതിന്റെ മാർഗങ്ങൾ വിലയിരുത്തുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മഹാമാരി, തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുമ്പോൾ പൊതുജനാരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അത് ഉത്തരവാദിത്തമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അമേരിക്കൻ ജനതയിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർണായകമായ ഉത്തരവാദിത്തമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സോഷ്യൽ മീഡിയ കമ്പനികളുമായുള്ള ആശയവിനിമയത്തിന് പുറമെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇലക്ഷൻ ഇന്റഗ്രിറ്റി പാർട്ണർഷിപ്പ് ഉൾപ്പെടെയുള്ള പ്രധാന അക്കാദമിക് ഗ്രൂപ്പുകളുമായി സഹകരിക്കുന്നതിൽ നിന്നും ഏകോപിപ്പിക്കുന്നതിൽ നിന്നും  ഏജൻസികളെയും ഉദ്യോഗസ്ഥരെയും ഈ വിധി പരിമിതപ്പെടുത്തുന്നുണ്ട്.
അധികൃതർ അസത്യങ്ങൾ ചൂണ്ടിക്കാട്ടി സെൻസർഷിപ്പിലേക്ക് തിരിയുന്നതും അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്ന് വിധിയെ വിമർശിച്ചുകൊണ്ട് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടു. 
അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽനിന്ന് ഏതു ഘട്ടത്തിലാണ് യു.എസ് ഭരണഘടനയുടെ ഒന്നാം ഭദേഗതി തടയുന്നതെന്ന്  ഏറെ ബുദ്ധിമുട്ടുള്ളതും എന്നാൽ നിർണായകവുമായ ചോദ്യം ഈ കേസ് ഉയർത്തുന്നുണ്ടെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ  നൈറ്റ് ഫസ്റ്റ് അമെൻഡ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജമീൽ ജാഫർ പറഞ്ഞു. കോടതിയുടെ ഉത്തരവ് വളരെ വിശാലമാണെന്നും ഇത് പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കുന്നതിൽ നിന്ന് മാത്രമല്ല, അവയെ വിമർശിക്കുന്നതിൽനിന്നും അകറ്റുമെന്ന് അദ്ദേഹം പറഞ്ഞു. 

Latest News