ഹായിൽ - ഹായിൽ പ്രവിശ്യയിൽ പെട്ട അഖ്ദ ഗ്രാമത്തിലെ മേൽപാലത്തിൽ അമിത വേഗത കാരണം നിയന്ത്രണം വിട്ട കാർ ഇടിച്ച് തകർന്ന രണ്ടാമത്തെ കാർ കത്തി കാർ ഡ്രൈവർ മരണപ്പെട്ടു. ഹോണ്ട അക്കോർഡ് ഇനത്തിൽ പെട്ട കാറാണ് അപകടമുണ്ടാക്കിയത്. മിന്നൽ വേഗത്തിൽ മറ്റു കാറുകളെ മറികടന്ന് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഫോർഡ് ഇനത്തിൽ പെട്ട മറ്റൊരു കാറിനു പിന്നിൽ ശക്തിയിൽ കൂട്ടിയിടിക്കുകയായിരുന്നു.
— مقاطع فيديو (@Yoyahegazy1) July 5, 2023ഫോർഡ് കാർ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായ ഉടൻ കാറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിച്ച് നിരവധി പേർ കാറുകൾ നിർത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനത്തിന് സാധിച്ചില്ല. ഇയാൾ കാറിനകത്തു തന്നെ വെന്തുമരിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരു കാറിലെ ഡാഷ് ക്യാം ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്യാപ്.
.