മദീന-തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത് മക്ക മദീന അൽ ഹിജ്‌റ ഹൈവേയിൽ അഞ്ചു സ്ഥലങ്ങളിലെ വേഗത പുനർ നിർണയിച്ചതായി ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. പുതുക്കിയ വേഗതകൾ വ്യക്തമാക്കി പുതിയ ബോഡുകളും ഹൈവേക്കരികിൽ സ്ഥാപിച്ചിട്ടുണ്ട്. മക്കക്കും മദീനക്കുമിടയിലെ സാധാരണ വാഹനങ്ങളുടെ പരമാവധി വേഗത മുമ്പ് 140 കിലോമീറ്ററായിരുന്നുവെങ്കിൽ പുതുക്കിയ വേഗതയനുസരിച്ച് മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. വേഗത പരിധിയിൽ മാറ്റം വരുത്തിയ സ്ഥലങ്ങളിലൊന്ന് മദീനയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്തിലും മൂന്നു സ്ഥലങ്ങൾ മദീനയുടെ അതിർത്തിയോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി രണ്ടു സ്ഥലങ്ങൽ മക്ക മദീന ഹൈവേയുടെ ഏകദേശം പകുതി ദൂരത്തിലാണുള്ളത്. റോഡുകളുടെ കാര്യക്ഷമതയും അപകടങ്ങളിൽ റോഡുകളുടെ കിടപ്പിനുള്ള പങ്കും നിരന്തര പരിശോധനക്കു വിധേയമാക്കുകയും വേഗത പുനർ നിർണയിക്കുകയും ചെയ്യുകയെന്നത് സൗദിയിൽ പുതുമയുള്ള കാര്യമല്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.






