തേനി എം.പിയുടെ വിജയം റദ്ദാക്കി, തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ എം.പിയില്ലാ പാർട്ടിയായി

ചെന്നൈ-തേനി എം.പി ഒ.പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ അണ്ണാ ഡി.എം.കെയ്ക്ക് തമിഴ്‌നാട്ടിൽനിന്ന് ഒരു എം.പി പോലും ഇല്ലാതായി. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. തേനി ലോക്‌സഭ മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി നടപടി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് രവീന്ദ്രനാഥ് തനിക്ക് പണം നൽകി അധികാര ദുർവിനിയോഗം നടത്തി എന്നാരോപിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. 76319 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രവീന്ദ്രനാഥ് ഇവിടെനിന്ന് വിജയിച്ചത്.
 

Latest News