പ്രസവത്തിന് അഡ്മിറ്റ് ചെയ്തത് എ.സിയില്ലാത്ത മുറിയില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് മര്‍ദനവും തെറിയും     

ബാരാബംഗി, യു.പി- മകളെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിലെ മുറിയില്‍ എയര്‍ കണ്ടീഷനറില്ലെന്നതിനെ ചൊല്ലി ഭര്‍തൃവീട്ടുകാരെ പൊതിരെ തല്ലി യുവതിയുടെ കുടുംബം. ഉത്തര്‍പ്രദേശിലെ ബാരാബംഗിയിലാണ് സംഭവം. യുവതിയുടെ ഭര്‍തൃപിതാവ് രാംകുമാര്‍ പറയുന്നതനുസരിച്ച് ബാരാബംഗിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവത്തിനായി യുവതിയെ പ്രവേശിപ്പിച്ചത്. ശേഷം പണവുമടച്ചു.ഇതിനുശേഷമാണ് യുവതിയുടെ മാതാപിതാക്കളുംബന്ധുക്കളും ആശുപത്രിയിലെത്തിയത്. യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്ന മുറി ശീതീകരിച്ചതല്ലെന്ന് കണ്ടതോടെ ഇവര്‍ രാംകുമാറിനെ അസഭ്യം പറയാന്‍ തുടങ്ങി. ഇതിനെ എതിര്‍ത്തതോടെ രാംകുമാറിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഇവര്‍ മര്‍ദ്ദിച്ചു.
മര്‍ദ്ദന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. യുവതിയുടെ കുടുംബമാണ് പ്രശ്നം ആരംഭിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെ ഇടിക്കുകയും അടിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News