കൗണ്‍സലിംഗിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ റിമാന്‍ഡില്‍

ചാലക്കുടി- ആശുപത്രിയില്‍ കൗണ്‍സലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍.  എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണു കേസിനാസ്പദമായ സംഭവം.  
ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്  ഡോക്ടര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ഹാജരാകുകയായിരുന്നു.  ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Latest News