Sorry, you need to enable JavaScript to visit this website.

മണിപ്പുര്‍ കലാപം: വടക്കുകിഴക്കന്‍  സംസ്ഥാനങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക്

ഇംഫാല്‍- കലാപം തുടരുന്ന സാഹചര്യത്തില്‍ കൃഷിയിറക്കാനാകാതെ മണിപ്പുര്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നതായി കാര്‍ഷികവകുപ്പ് ഡയറക്ടര്‍ ഗൊജന്‍ട്രൊ. 5,127 ഹെക്ടര്‍ സ്ഥലമാണ് കൃഷിയിറക്കാനാവാതെ കിടക്കുന്നത്. ഇത് 15,437 ടണ്‍ കൃഷിനഷ്ടത്തിലേക്ക് നയിക്കും. നെല്‍ക്കൃഷിയിറക്കാനും ഈ മഴക്കാലത്ത് കഴിഞ്ഞിട്ടില്ല. ജൂലായ് അവസാനത്തോടെ നഷ്ടം രൂക്ഷമാകുമെന്നും അധികൃതര്‍ അറിയിച്ചു. 1.95 ലക്ഷം കൃഷിസ്ഥലത്തായി മൂന്നുലക്ഷത്തോളം കര്‍ഷകരാണ് സംസ്ഥാനത്ത് കൃഷിയിറക്കുന്നത്. ഈ മാസം അവസാനത്തോടെയെങ്കിലും എല്ലാ കൃഷിയിടങ്ങളിലും പൂര്‍ണമായി കൃഷിയിറക്കിയില്ലെങ്കില്‍ അടുത്തവര്‍ഷം അരിവില ഉയരും.

Latest News