ഈറോഡ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാഹിതനായ 45കാരന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. ഈറോഡിലെ ഫാസ്റ്റ് ട്രാക്ക് മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്.
സത്യമംഗലം സ്വദേശിയായ മുരുകന്‍ ഗ്രാമത്തിലെ എട്ടുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഗ്രാമവാസികള്‍ കണ്ടപ്പോള്‍ പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സത്യമംഗലം ഓള്‍ വിമന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലൈംഗികാതിക്രമത്തിന് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് ജഡ്ജി ആര്‍. മാലതി വിധിച്ചത്. പോക്‌സോ നിയമത്തിലെ സെക് ഷന്‍ 33 (8) പ്രകാരം, പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ജഡ്ജി ഉത്തരവിട്ടു.