കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു

കണ്ണൂര്‍ - കനത്ത മഴയില്‍  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. രാവിലെയാണ് സംഭവം. മുപ്പത് മീറ്ററോളം ദൂരത്തിലാണ് ജയിലിന്റെ മതില്‍ ഇടിഞ്ഞത്. ഇന്നലെ തുടങ്ങിയ അതിശക്തമായ മഴ കണ്ണൂരില്‍ ഇന്നും തുടരുകയാണ്. മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്ക് രാത്രി പത്ത് മണിയ്ക്ക് ശേഷം യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം തിയതിവരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News