തിരുവനന്തപുരം - കേരളത്തിലേക്ക് വിമാനത്തില്‍ വന്ന് മോഷണം നടത്തിയ ശേഷം വിമാനത്തില്‍ തന്നെ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ തെലങ്കാന സ്വദേശി ഉമാപ്രസാദ് ആണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നിരവധി തവണ ഇയാള്‍ മോഷണത്തിനായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന.