കോയമ്പത്തൂരില്‍ കോളജ് ഹോസ്റ്റലിന്റെ  മതില്‍ ഇടിഞ്ഞു വീണു; നാലുപേര്‍ മരിച്ചു

കോയമ്പത്തൂര്‍- കോയമ്പത്തൂരില്‍ സ്വകാര്യ കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞു വീണു നാല് അതിഥി തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.  
ചൊവ്വാഴ്ച വൈകുന്നേരം 5.30തോടെയാണ് സംഭവം. കോവൈ പുത്തൂരിലെ കൃഷ്ണ കോളജിലെ ഹോസ്റ്റലിന്റെ മതിലാണ് ഇടിഞ്ഞു വീണത്. പഴയ മതിലിന് സമീപം പുതിയ മതില്‍ പണിയുന്നതിനിടെയാണ് അപകടം. പോലീസും അഗ്‌നിരക്ഷാ സേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കില്‍  തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Latest News